Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അതിർത്തി മേഖലകളിൽ വികസനത്തിൻ്റെ പൂക്കാലം; 2900 കോടി രൂപയുടെ 90 പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ച് രാജ്നാഥ്സിങ്ങ്

by Brave India Desk
Sep 13, 2023, 01:14 pm IST
in News, Defence, India
Share on Facebook
Tweet
WhatsApp
Telegram

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ 2900 കോടി രൂപയിലധികം മുതൽമുടക്ക് വരുന്ന 90 അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങ് രാജ്യത്തിനു സമർപ്പിച്ചു. ചൊവ്വാഴ്ച ജമ്മുവിലെ ബിഷ്ണ കൗൽപൂർ-ഫുൽപൂർ റോഡിലെ ദേവക് പാലത്തിൽ വെച്ചായിരുന്നു ഉദ്ഘാടനം. 2,900 കോടി രൂപ മുതൽമുടക്ക് വരുന്ന ബി ആർ ഒയുടെ 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രാജ്‌നാഥ് സിംഗ് സമർപ്പിച്ചു. പതിനൊന്നു സംസ്ഥാനങ്ങളിലും മറ്റു കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതികൾ.

ഈ 90 പദ്ധതികളിൽ 36 എണ്ണം അരുണാചൽ പ്രദേശിലും 26 എണ്ണം ലഡാക്കിലും 11 ജമ്മു കശ്മീരിലും ഉൾപ്പെടുന്നു. ബാക്കി അഞ്ചെണ്ണം മിസോറാമിലും മൂന്നെണ്ണം ഹിമാചൽ പ്രദേശിലും രണ്ടെണ്ണം വീതം സിക്കിം,ഉത്തരാഖണ്ഡ്,പശ്ചിമബംഗാൾ എന്നിവിടങ്ങളിലുമാണ്. രാജസ്ഥാൻ,നാഗാലാൻഡ് ,ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓരോന്നു വീതവും. അരുണാചൽ പ്രദേശിലെ നെച്ചിഫു ടൗൺ, പശ്ചിമബംഗാളിലെ രണ്ട് എയർഫീൽഡുകൾ,രണ്ട് ഹെലിപാഡുകൾ,22 റോഡുകൾ,63 പാലങ്ങൾ,എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

തന്ത്രപ്രധാനമായ ഈ പ്രൊജക്റ്റുകളുടെ നിർമ്മാണം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ വേഗത്തിലാണ് ബി ആർ ഒ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും നരേന്ദ്രമോദി സർക്കാരിൻ്റെ പ്രതിബദ്ധതയുമാണ് ഇത് റെക്കോർഡ് വേഗത്തിൽ സാധ്യമാക്കിയത് എന്ന് അദ്ദേഹം പ്രസ്താവിച്ചു.അതിർത്തിപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ദേശീയ സുരക്ഷയോടൊപ്പം അയൽരാജ്യങ്ങളുമായുള്ള സഹകരണത്തെയും സമാധാനത്തെയും ശക്തിപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സൈനിക സംയോജനത്തിൻ്റെ ഉത്തമോദാഹരണമാണ് ബി ആർ ഒയുടെ പദ്ധതികളും പ്രവർത്തനശൈലികളും.

രാജ്യത്തിൻറെ സുരക്ഷയുടെ ഉത്തരവാദിത്വത്തിൽ സൈനികർക്കൊപ്പം മറ്റു പൗരന്മാർക്കും തുല്യ പങ്കാണുള്ളത്. അതിനാൽ സിവിൽ-സൈനിക സംയോജനമാണ് ഇന്ന് ആവശ്യം. ബി ആർ ഓ ഈ സഹകരണം ഉറപ്പു വരുത്തുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകണം. ആശയപരമായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും അതിർത്തികൾ സംരക്ഷിക്കാൻ ദേശീയ താൽപര്യത്തിന് ഒപ്പം സഹകരിക്കുന്ന സംസ്ഥാന സർക്കാരുകളെയും അദ്ദേഹം അഭിനന്ദിച്ചു

വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകണമെന്നും പിആർഒ യോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതുവരെ ‘മിനിമം നിക്ഷേപം,പരമാവധി മൂല്യം’ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം.എന്നാൽ ഇനി മുതൽ അത് ‘മിനിമം പരിസ്ഥിതി തകർച്ച,പരമാവധി ദേശീയ സുരക്ഷ,പരമാവധി ക്ഷേമം’ എന്നായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: infrastructure projectsboarder roads organisationdevelopmental projectsrajnath singh
Share1
Tweet
Send
Share

Latest stories from this section

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies