നൊയിഡ: കറുപ്പ് നിറമാണെന്ന് ആരോപിച്ച് 26 കാരിയെ ഭര്‍ത്താവ് ഇ-മെയിലിലൂടെ തലാക്ക് ചൊല്ലി. ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ അറിയിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ യുവതിയെ തലാക്ക് ചൊല്ലിയത്.
അതേസമയം യുവതിക്ക് രോഗമുണ്ടെന്നും വിവാഹ സമയം യുവതിയുടെ ബന്ധുക്കള്‍ ഇക്കാര്യം തന്നോട് മറച്ച് വച്ചു എന്നും അതിനാലാണ് തലാക്ക് ചൊല്ലിയതെന്നും ഭര്‍ത്താവ് പറഞ്ഞു. വിവാഹം കഴിഞ്ഞ ആദ്യ ദിനം തന്നെ നിറം കുറഞ്ഞ് പോയി എന്ന പേരില്‍ ഇയാള്‍ യുവതിയെ അധിക്ഷേപിച്ചിരുന്നെന്നും. പിന്നീട് പല സമയങ്ങളിലും ഭര്‍ത്താവ് തന്നെ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായും യുവതി പറഞ്ഞു.
വരന്റെ മാതാപിതാക്കളോട് യുവതി കാര്യങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇമെയിലിലൂടെ ഭാര്യയ്ക്ക് തലാക്ക് ചൊല്ലി സന്ദേശമയക്കുകയായിരുന്നു.
റിസെര്‍ച്ച് അസിസ്റ്റന്റാണ് യുവതി. എഞ്ചിനിയറായറാണ് ഇവരുടെ ഭര്‍ത്താവ്. വിവാഹ വെബ്സൈറ്റുവഴി പരിചയപ്പെട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം യുവതി ബംഗളൂരുവിലാണ് താമസിച്ചത്. തുടര്‍ന്ന് നവംബറില്‍ യുവതി ജോലിയില്‍ തുടരാനായി നോയിഡയിലേക്ക് പോയതായിരുന്നു. ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്തകള്‍ വന്നിരുന്നു.
Discussion about this post