പറ്റ്‌ന: രാമചരിതത്തെ അപമാനിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്ര ശേഖർ. രാമചരിതത്തിൽ പൊട്ടാസ്യം സയനേഡ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹിന്ദി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാമചരിതത്തിൽ മുഴുവനും ജാതീയതയാണ്. ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമാണ് രാമചരിതം. ഇത് നിങ്ങൾക്കും തോന്നുന്നില്ലേ?. അതുകൊണ്ടുതന്നെ പുസ്തകത്തിന് താൻ എതിരാണ്. മറ്റ് ഗ്രന്ഥങ്ങളുമായി രാമചരിതത്തെ താരതമ്യം ചെയ്യുമ്പോൾ ഇതിലെ ആശയങ്ങളോട് ഒട്ടും യോജിക്കാൻ കഴിയില്ല. കാരണം ഇതിന്റെ ഉള്ളടക്കം മുഴുവൻ പൊട്ടാസ്യം സയനേഡ് ആണ്.
ആളുകൾക്ക് ഇതു കേൾക്കുമ്പോൾ തന്നോട് ദേഷ്യം തോന്നിയേക്കാം. താൻ ഇതിന് മുൻപും രാമചരിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എപ്പോഴെല്ലാം രാമചരിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം തന്റെ തലയ്ക്ക് 10 കോടി രൂപ വിലയിട്ടിട്ടുണ്ടെന്നും ചന്ദ്ര ശേഖർ പറഞ്ഞു.
ധർമ്മത്തെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പരാമർശങ്ങൾ ആരും ചോദ്യം ചെയ്യാറില്ല. മറ്റ് മതങ്ങളെ അവഹേളിച്ച് അദ്ദേഹം നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന് നിരവധി ഉദാഹരണങ്ങൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. നമ്മുടെ രാമചരിതം ജാതീയതയെ ആണ് പ്രതിനിധീകരിക്കുന്നത്. ജാതി സർവ്വേ ആവശ്യമുണ്ടെന്ന വാദത്തെ ഉറപ്പിക്കുന്നുവെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
നേരത്തെയും ആർജെഡി നേതാവ് കൂടിയായ ചന്ദ്രശേഖർ രാമചരിതത്തെ അവഹേളിച്ച് സംസാരിച്ചിട്ടുണ്ട്. സമൂഹത്തിൽ ഭിന്നത വളർത്തുന്ന ഗ്രന്ഥമാണ് രാമചരിതം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. അടുത്തിടെ പ്രവാചകനെ പ്രകീർത്തിച്ച് ചന്ദ്രശേഖർ നടത്തിയ പരാമർശവും വലിയ പ്രതിഷേധം ഉളവാക്കിയിരുന്നു.
Discussion about this post