ശ്രീനഗർ: ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ഭീകരർ അതിർത്തിയിൽ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്ന് നിർണ്ണായക വെളിപ്പെടുത്തൽ. അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ ഏജൻസി ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക ആയുധങ്ങളാണ് പാക് ഭീകര സംഘടനയായ ഐ എസ് ഐ ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ ഇവർക്ക് വിതരണം ചെയ്യുന്നത്.
പിസ്റ്റളുകൾ ഗ്രനേഡുകൾ തുടങ്ങിയവ വൻ തോതിൽ എത്തിക്കുന്നുണ്ട്. കൂടാതെ രാത്രിയിലും ആക്രമണം നടത്തുന്നതിന് ആവശ്യമായ നൈറ്റ് വിഷൻ ഉപകരണങ്ങളും നൽകുന്നതായാണ് വിവരം.ചൈനീസ് നിർമ്മിതമായ ഡ്രോണുകൾ വഴിയാണ് ഇവ ഭീകരരുടെ ഒളിസങ്കേതങ്ങളിലേക്ക് എത്തിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റവും അതിനെത്തുടർന്ന് ഏറ്റുമുട്ടലുകളും നടന്നിരുന്നു.ഭീകരർക്ക് ലക്ഷ്യസ്ഥാനം കൃത്യമായി മനസ്സിലാക്കുന്നതിനും സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകളും എത്തിച്ചു നൽകിയിട്ടുണ്ട്.
ദുർഘടം പിടിച്ച വഴികളിലൂടെ നുഴഞ്ഞുകയറ്റം നടത്താനുള്ള ബുദ്ധിമുട്ടുകൾ ഭീകരരെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനുള്ള നാവിഗേഷൻ സൗകര്യങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ തടസ്സങ്ങളില്ലാതെ ആശയവിനിമയം നടത്താനുള്ള ഉപകരണങ്ങളും ലഭിച്ചു. ഇന്ത്യൻ സുരക്ഷാസേന ഭീകരരുടെ സന്ദേശങ്ങൾ കണ്ണിൽ പെടാത്ത രീതിയിൽ പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യവും ലഭിച്ചിട്ടുണ്ട് എന്നും രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.

അതിനിടെ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്ന് രണ്ടു ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിലായി.ഇവരിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.ബാരാമുള്ള സ്വദേശികളായ സായിദ് ഹസൻ മല്ല, മുഹമ്മദ് ആരിഫ് ചന്ന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തി കടത്തുന്ന ജോലിയിലായിരുന്നു ഇവർ. തീവ്രവാാദപ്രവർത്തനങ്ങൾ നടത്താൻ ഭീകരർക്ക് വിതരണം വേണ്ടിയായിരുന്നു ഇവർ ആയുധങ്ങൾ കടത്തിയത്,രണ്ടു ഗ്ലോക്ക് പിസ്റ്റളുകൾ, രണ്ടു പിസ്റ്റൾ സൈലൻസറുകൾ, ഗ്രനേഡുകൾ , 28 ലൈവ് പിസ്റ്റൾ റൗണ്ടുകൾ എന്നിവയടക്കം വലിയ ആയുധശേഖരം തന്നെ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.









Discussion about this post