ഡൽഹി: മാറുന്ന ഇന്ത്യയിൽ പുരോഗതിയുടെ മറ്റൊരു ഉദാഹരണമായി ലോകോത്തര നിലവാരത്തോടു കൂടിയ കൺവൻഷൻ സെൻ്റർ ദ്വാരകയിൽ ഉത്ഘാടനത്തിനൊരുങ്ങുന്നു. ഉന്നതതലത്തിലുള്ള സമ്മേളനങ്ങളും മീറ്റിംഗുകളും എക്സിബിഷനുകളും ബിസിനസ് ഇവൻ്റ്റുകളും നടത്താനുള്ള സൗകര്യങ്ങളാണ് യശോഭൂമി എന്നു പേരു നൽകിയിരിക്കുന്ന കൺവൻഷൻ സെൻ്ററിൽ ഒരുക്കിയിരിക്കുന്നത്. 73000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഇവിടെ മെയിൻ ഓഡിറ്റോറിയം, ഗ്രാൻഡ്ബോൾറൂം, മീറ്റിംഗ് റൂമുകൾ തുടങ്ങി 15 കൺവൻഷൻ റൂമുകളാണുള്ളത്.
ഏകദേശം 6000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യം പ്ലീനറി ഹാളായ പ്രധാന ഓഡിറ്റോറിയത്തിലുണ്ട്. പെറ്റൽ സീലിംഗുള്ള ഗ്രാൻഡ് ബോൾ റൂമിൽ ഏകദേശം 2500 ആളുകൾക്ക് ഇരിക്കാം . 13 മീറ്റിംഗ് റൂമുകളിൽ ഏകദേശം 11000 പ്രതിനിധികളെ ഉൾക്കൊള്ളാൻ സാധിക്കും. രാജ്യത്തെ ഏറ്റവും വലിയ എൽ ഇ ഡി മീഡിയ ഫെയ്ഡാണുള്ളത്.
അത്യാധുനിക ഇരിപ്പിട സൗകര്യങ്ങളാണ് പ്രധാന ഓഡിറ്റോറിയത്തിൽ ഉള്ളത്. ഓട്ടോമേറ്റഡ് ഇരിപ്പിട സൗകര്യമാണ് ഇവിടത്തെ പ്രത്യേകത. ബഹിരാകാശത്ത് പ്രകാശം പരത്തുന്ന കോപ്പർ സീലിംഗ് കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഗ്രാൻഡ്ഫോയർ സ്പേസുമായി എല്ലാ റൂമുകളെയും ബന്ധിപ്പിച്ചിരിക്കുന്നു. മീഡിയാ റൂമുകൾ, വി വി ഐ പി ലോഞ്ചുകൾ, ക്ലോക്ക് സൗകര്യങ്ങൾ സന്ദർശകവിവര കേന്ദ്രം, ടിക്കറ്റിങ്ങ് എന്നീ സപ്പോർട്ട് ഏരിയകളും ഉണ്ടാകും.
ഇന്ത്യൻ പരമ്പരാഗതരീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. നിലം പണിയാൻ ടെറാസോ ആണ് ഉപയോഗിച്ചിരിക്കുന്നത്.പിച്ചളയിൽ രംഗോലി മാതൃകയിൽ കൊത്തുപണികൾ ചെയ്തിരിക്കുന്നു.ശബ്ദത്തെ ആഗിരണം ചെയ്യുന്ന ലോഹസിലിണ്ടറുകളും പ്രത്യേകതയാണ്.
മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ മഴവെള്ളം സംഭരിക്കാനും മലിനജലം പുനരുപയോഗം നടത്താനുമുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഇതിൻ്റെ ക്യാമ്പസിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിൻ്റെ ഗ്രീൻ സിറ്റീസ് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.
Discussion about this post