1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനരന്വേഷിക്കുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള ഉത്തരവ് പുറത്തിറക്കി.
സീനിയര്‍ ഐ.പി.എസ് ഓഫീസര്‍ പ്രമോദ് അസ്ഥാനയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതാവ്. റിട്ടയേഡ് ജഡ്ജി രാകേഷ് കപൂര്‍, അഡീഷണല്‍ ഡി.സിപി കുമാര്‍ ഗ്യാനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. ആറു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ കേസുകളും സ്റ്റേഷനുകളിലെ രേഖകളും അന്വേഷണ സംഘം പരിശോധിക്കും. ജസ്റ്റിസ്? എസ്.ഡി ജെയ്?ന് കമ്മിറ്റിയുടേയും ഡി.കെ അഗര്‍വാള്‍ കമ്മിറ്റിയുടേയും കണ്ടെത്തലുകളും അന്വേഷണ പരിധിയില്‍ വരും.
സിഖ്? വിരുദ്ധ കലാപങ്ങളുടെ പുനരന്വേഷണ സാധ്യത വിലയിരുത്താന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജി.പി മാതുര്‍ അധ്യക്ഷനായ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. കലാപത്തില്‍ പുനരന്വേഷണം ശുപാര്‍ശ ചെയ്ത് ഈ ജസ്റ്റിസ് ജി.പി മാതുര്‍ സമിതി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.മുന്‍പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഉണ്ടായ കലാപത്തില്‍ ഡല്‍ഹി, യുപി,ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 3000 ല്‍ അധികം പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post