മഹാരാഷ്ട്ര : ഭരണഘടനയെ തകർക്കുക എന്നതാണ് പുതിയ സഖ്യത്തിന്റെ അജണ്ടയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അതിന്റെ ഭാഗമാണ് സനാതനധർമ്മത്തെ അവർ അവഹേളിക്കുന്നത്. രാജ്യത്തിൻറെ പുരോഗതിയിൽ വിറളിപിടിച്ചു നടക്കുകയാണ് ഇക്കൂട്ടർ, അതിനാലാണ് അവർ ഇത്തരം പ്രസ്താവനകൾ ഇറക്കി രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷാഹ്പുരയിലെ ഒരു റാലിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ തകർക്കുക എന്നതാണ് പുതിയ സഖ്യത്തിന്റെ അജണ്ട, അതിന് കൂട്ടുനിൽക്കുകയാണ് സോണിയയും രാഹുലും . കോൺഗ്രസ്സ് പാർട്ടി സനാതന ധർമ്മത്തെ ഓർത്തു ലജ്ജിക്കുന്നു. അതിനാൽ അവർ അതിനെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. അതിലൂടെ അവർ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളെയും അപമാനിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് നാഴികയ്ക്ക് നാല്പതുവട്ടം പുതിയ സഖ്യം പറഞ്ഞുകൊണ്ടിരിക്കുന്നത്.അവരിപ്പോൾ മാദ്ധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാനും പരാതി നൽകാനും തുടങ്ങിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
സനാതനധർമ്മത്തെ അവഹേളിക്കുക എന്നത് സോണിയയുടെയും രാഹുലിൻെറയും അജണ്ടയാണ്. പുതിയ സഖ്യം രൂപീകരിച്ചു അത് പ്രാവർത്തികമാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചിരുന്നു. ഇൻഡി സഖ്യം യോഗം ചേർന്നതിനു ശേഷമാണു സനാതനധർമ്മത്തെ അവഹേളിച്ചുള്ള പരാമർശങ്ങൾക്കു തുടക്കം കുറിക്കുന്നത്. ഇത്രയും കോലാഹലങ്ങൾ ഒക്കെ ഉണ്ടായിട്ടും സോണിയയും മകനും ഇക്കാര്യത്തിൽ മൗനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post