ചെന്നൈ: സനാതന ധർമ്മത്തിനെതിരെ ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ .പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്നത് ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ട വ്യക്തിയായതിനാലാണ്. ഇതാണോ സനാതന ധർമ്മം?. സനാതന ധർമ്മത്തിനെതിരെ തങ്ങൾ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി. ബുധനാഴ്ച പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്റെ പരാമർശം.
അടുത്തിടെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിൽ പങ്ക് ചേരാൻ തമിഴ്‌നാട്ടിൽ നിന്നുള്ള സന്യാസി വര്യർക്കുവരെ ക്ഷണം ലഭിച്ചു. എന്നാൽ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മാത്രം ക്ഷണം ലഭിച്ചില്ല. ഗോത്രവിഭാഗത്തിൽ നിന്നുള്ള വിധവയായതുകൊണ്ടാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തിയത്. ഇതാണോ സനാതന ധർമ്മം?. സനാതന ധർമ്മത്തിനെതിരെ ശബ്ദം ഉർത്തുന്നത് തുടരുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
800 ഓളം കോടി രൂപ ചിലവിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരം ചരിത്ര നിർമ്മിതി കൂടിയാണ്. എന്നാൽ പ്രഥമ വനിതയാണെന്ന പരിഗണന പോലും നൽകിയില്ലെന്നും ഉദയനിധി ആരോപിച്ചു.
സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ ആളുകൾ തന്റെ തലയ്ക്ക് വിലയിട്ടിരുന്നു. എന്നാൽ അതൊന്നും ഒരു പ്രശ്‌നമല്ല. സനാതന ധർമ്മത്തെക്കുറിച്ച് ഡിഎംകെയ്ക്ക് കാഴ്ചപ്പാടുകൾ ഉണ്ടെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
Discussion about this post