ന്യൂഡൽഹി: വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ പേരിലുളള സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ നിശ്ചയിച്ചു. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി ചെയർമാനും സൊസൈറ്റി പ്രസിഡന്റുമായിരിക്കും സുരേഷ് ഗോപി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സിനിമാ മേഖലയിൽ സുരേഷ് ഗോപിയുടെ അനുഭവസമ്പത്തും അറിവും ഇൻസ്റ്റിറ്റ്യൂട്ടിന് ഗുണകരമാകുമെന്ന് അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി 2022 ഏപ്രിലിലാണ് കാലാവധി തികച്ചത്. എംപിയായിരിക്കെ കേരളത്തിലെ ആദിവാസി മേഖലയുടെ പിന്നാക്കാവയും നാട്ടാനകളുടെ പരിപാലനവും ഉൾപ്പെടെ നിരവധി ജനകീയ വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
Discussion about this post