Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കേരളം മറന്ന ആദി ശങ്കരന് മദ്ധ്യപ്രദേശില്‍ ആദരം; 108 അടിയില്‍ ഉയര്‍ന്ന ഏകാത്മാ പ്രതിമ അനാശ്ചാദനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

by Brave India Desk
Sep 22, 2023, 05:22 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഭോപാല്‍ : ആദി ശങ്കരാചാര്യര്‍ക്ക് ആദരമര്‍പ്പിച്ച് ഭാരതം. മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഓംകാരേശ്വറില്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ആദി ശങ്കര പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും 35 ഹെക്റ്ററില്‍ അദ്വൈത വനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്വൈത ലോകിന്റെ തറക്കല്ലിടീലും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. രണ്ടായിരം കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചിലവ്.

2026-ഓടെ ഏകതം ധാം സജ്ജമാകും. അവധേശാനന്ദ ഗിരി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം സന്യാസിമാരും സന്യാസിമാരും അനാച്ഛാദന പരിപാടിയില്‍ പങ്കെടുത്തു. 75 അടി ഉയരമുള്ള താത്കാലിക വേദിയില്‍ നിന്നാണ് മുഖ്യമന്ത്രി ഔപചാരികമായി പ്രതിമ അനാച്ഛാദനം ചെയ്തത്. ശൈവപാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക അവതരണങ്ങള്‍ ചടങ്ങില്‍ നടന്നു.

Stories you may like

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

നര്‍മദാ നദിയുടെ തീരത്തുള്ള നഗരമായ ഓംകാരേശ്വരിലെ മാന്ധാത പര്‍വതത്തിലാണ് പ്രതിമ സ്ഥാപിച്ചത്. തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 80 കിലോമീറ്റര്‍ ഓംകാരേശ്വര്‍. കേരളത്തില്‍ ജനിച്ച ശങ്കരാചാര്യര്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സന്യാസം സ്വീകരിച്ചിരിക്കുകയും സന്യാസിയായി ഓംകാരേശ്വരില്‍ എത്തിയെന്നാണ് കരുതപ്പെടുന്നത്. അവിടെ വച്ച് അദ്ദേഹം ഗുരു ഗോവിന്ദ് ഭഗവദ്പാദരെ കണ്ടുമുട്ടി ശിഷ്യത്വം സ്വീകരിച്ച ശേഷം 12ആം വയസ്സില്‍ അദ്വൈത വേദാന്ത തത്വചിന്തയുമായി അദ്ദേഹം ആശ്രമം വിട്ടു എന്നാണ് ഐതിഹ്യം.

അതിനാല്‍ ആദി ശങ്കരാചാര്യരുടെ 12ാം വയസ്സിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. വിവിധതരം ലോഹങ്ങള്‍ സംയോജിപ്പിച്ചാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 2754 അടി ഉയരമുള്ള താമരയിതളിന്റെ രൂപത്തിലുള്ള പീഠത്തിലാണ് 108 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകാത്മതാ പ്രതിമ എന്നാണ് ഇനി മുതല്‍ അറിയപ്പെടുക.

സെപ്റ്റംബര്‍ 18ന് നടത്താനിരുന്ന അനാച്ഛാദനം കനത്ത മഴയെ തുടര്‍ന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പദ്ധതിക്കായി 2141.85 കോടി രൂപ വകയിരുത്തിയത്.

ആത്മീയതയുടെ ഇടമായ ഓംകാരേശ്വര്‍ ശങ്കരാചാര്യരുടെ സിദ്ധാന്തങ്ങളെ ഈ മഹത്തായ പ്രതിമയിലൂടെ ബഹുമാനിക്കുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. അദ്വൈത വേദാന്തത്തെ കുറിച്ച് മ്യൂസിയം ആഴത്തിലുള്ള അറിവ് നല്‍കും. ശങ്കരാചാര്യര്‍ രാജ്യത്തിന്റെ നാല് കോണുകളിലായി നാല് ആശ്രമങ്ങള്‍ തുടങ്ങി. അതിലൂടെ അദ്ദേഹം ഇന്ത്യയെ സാംസ്‌കാരികമായി ഒന്നിപ്പിച്ചെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വലിയതോതില്‍ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഇവിടെയെത്തും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

Tags: madhya pradeshadi shankaracharyar
Share1TweetSendShare

Latest stories from this section

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

Discussion about this post

Latest News

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

‘ജനങ്ങളെ കൊന്നൊടുക്കി പാകിസ്താൻ; അന്താരാഷ്ട്ര അന്വേഷണം വേണം!’: പാക് അധിനിവേശ കാശ്മീരിലെ ക്രൂരതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies