റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ജവാന് പരിക്കേറ്റു. ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ് കോൺസ്റ്റബിളിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ബിജാപൂരിലെ ഗദമാലി ഗ്രാമത്തിലെ വനമേഖലയിൽ വച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുണ്ടെന്ന രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു അദ്ദേഹവും സംഘവും. എന്നാൽ പരിശോധനയിൽ ഭീകരരെ കണ്ടെത്തൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പരിശോധന മതിയാക്കി തിരികെ വാഹനത്തിനടുത്തേക്ക് പോകുകയായിരുന്നു സുരക്ഷാ സേനയുടെ സംഘം. ഇതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.
ഡിആർജി ജവാൻ സന്നു ഹേമ്ലയ്ക്കാണ് പരിക്കേറ്റത് എന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്. പൊട്ടിത്തെറിയിൽ അദ്ദേഹത്തിന് കണ്ണിനും വയറിനുമാണ് പരിക്കേറ്റത്. നിലവിൽ ബിജാപൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post