സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ജില്ലയിലും പ്രത്യേകമായി മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപ്പൊട്ടലുണ്ടായിരുന്നു. വൈകിട്ട് ആറ് മണിയോടെ പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ശക്തമായ മഴയെ തുടർന്ന് പാലക്കയം, കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Discussion about this post