കൊച്ചി; ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം മോഷ്ടിച്ചതാണെന്ന് ആരോപണത്തിന് മറുപടി നൽകി സംവിധായകൻ സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. ഈ പാട്ട് പ്രൊഡ്യൂസ് ചെയ്യുകമാത്രമാണ് ചെയ്തതെന്ന് ഷാൻ വ്യക്തമാക്കി.തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും സത്യജിത്തിന്റെ പേര് കമ്പോസർ ആയും വെക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടതെന്ന് ഷാൻ പറയുന്നു. യൂട്യൂബിലും ഈ പാട്ട് ഉള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും നൽകിയിട്ടുള്ള വിവരങ്ങളിൽ ഉടൻതന്നെ മാറ്റം വരുത്തും.
ഗാനം റിലീസ് ചെയ്തപ്പോൾ ഡിസ്ലൈക്കുകൾ വന്നിരുന്നു. ഇത് കാരണം പിന്നീട് യൂട്യൂബിൽ ഗാനം ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ പറയുന്നത്. പാട്ട് പ്രൊഡ്യൂസ് ചെയ്തതും അറൈഞ്ച് ചെയ്തതും ഷാൻ റഹ്‌മാൻ എന്ന് ഇടുന്ന രീതിയാണ് ഓഡിയോ കമ്പനികൾക്കുണ്ട്. ഗായകരുടെ പേരുകളും മറ്റും യുട്യൂബിൽ കൃത്യമായാണോ നൽകിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിർമാതാക്കൾ ചെയ്യേണ്ടതാണ്. ഇന്ന് മുതൽ ഈ പാട്ട് എവിടെയുണ്ടോ അവിടെ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാൻ തൻറെ വിശദീകരണ കുറിപ്പിൽ പറയുന്നു.
അവസരങ്ങൾ നൽകുമ്പോൾ ആളുകൾ അത് നിസ്സാരമായി എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. ഭാവിയിൽ അത്തരം അവസരങ്ങൾ നൽകുന്നതിന് മുമ്പ് ഇത് എന്നെ രണ്ടുതവണ ചിന്തിക്കാൻ പ്രേരിപ്പിക്കും. അതിശയകരമായ ചില ഗാനങ്ങൾ സൃഷ്ടിക്കാനും മികച്ച കരിയറിനും സത്യജിത്തിന് എന്റെ ആത്മാർത്ഥമായ ആശംസകളെന്ന് ഷാൻ കുറിച്ചു.
Discussion about this post