മുസാഫർനഗർ: ഉത്തർപ്രദേശിലെ സ്വകാര്യ ക്ലിനികിൽ തണുപ്പ് താങ്ങാനാവാതെ രണ്ട് നവജാതശിശുക്കൾ മരിച്ചതായി പരാതി. ക്ലിനിക്കിന്റെ ഉടമയായ ഡോക്ടർ നീതും രാത്രി ഉറങ്ങാൻ നേരം എയർകണ്ടീഷ്ണർ ഓമാക്കി വച്ചിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നു, തുടർന്ന് കുഞ്ഞുങ്ങളെ ഫോട്ടോ തൊറാപ്പി യൂണിറ്റിലാക്കി. പിറ്റേന്ന് കുടുംബം കുട്ടികളെ കാണാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കേസെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ശർമ്മ പറഞ്ഞു.









