തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ സുരക്ഷാ വീഴ്ച. കാണിയായ യുവാവ് വേദിയിലേക്ക് ഓടിക്കയറി മന്ത്രി അഹമ്മദ് ദേവർ കോവിലിനെ കെട്ടിപ്പിടിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജാരവി വർമ്മ ആർട് ഗാലറിയുടെ ഉദ്ഘാടന പരിപാടിയിൽ ആയിരുന്നു സംഭവം.
പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ ആണ് മന്ത്രിയെ കെട്ടിപ്പിടിച്ചത്. പരിപാടി പൂർത്തിയായ ശേഷം മുഖ്യമന്ത്രി വേദിയിൽ നിന്നും ഇറങ്ങി. ഇതിന് തൊട്ട് പിന്നാലെയായിരുന്നു സംഭവം. ത കാണികൾക്കിടയിൽ നിന്നും അയൂബ് ഓടി വേദിയിലേക്ക് കയറുകയായിരുന്നു. അഹമ്മദ് ദേവർ കോവിലിനെ കെട്ടിപ്പിടിച്ചു.
പെട്ടെന്നുണ്ടായ സംഭവത്തിൽ മന്ത്രി പരിഭ്രാന്തനായി. ഉടനെ പോലീസ് എത്തി ഇയാളെ പിടികൂടി. തുടർന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയിലേക്ക് ഓടിക്കയറിയത് എന്നാണ് അയൂബ് പോലീസിന് മൊഴി നൽകിയത്.
Discussion about this post