പത്തനംതിട്ട: വൃദ്ധയായ അമ്മ ഭക്ഷണം തയ്യാറാക്കി നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഫ്‌ലാറ്റിന് തീയിട്ട് യുവാവ്. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലാണ് സംഭവം. അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജുബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് ഇയാള്‍ ഫ്‌ലാറ്റിന് തീയിട്ടതെന്ന് പൊലീസ് അറിയിച്ചു. തീപിടുത്തത്തില്‍ 80 കാരി ആയ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു.
തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. അനേകം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയമാണിത്. തീ ആളി പടര്‍ന്നിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. പ്രതിയെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ കൂറേ ദിവസങ്ങളായി തന്നെ കുടുംബാംഗങ്ങളുമായി ഇയാള്‍ വഴക്കിലായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. തീപിടുത്തത്തില്‍ ഈ കുടുംബത്തിന്റെ ഫ്‌ലാറ്റ് പൂര്‍ണമായും കത്തി നശിച്ചു.
Discussion about this post