അഹമ്മദാബാദ്: ഗുജറാത്തിൽ 19 കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജാംനഗർ സ്വദേശിയായ മെഹുൽഭായ് കുൻവാരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കോളേജ് വിദ്യാർത്ഥിയാണ് മെഹുൽ. നൃത്ത പ്രേമിയായ മെഹുൽ നവരാത്രി ആഘോഷത്തിന് കളിക്കുന്നതിനായി നാടോടി നൃത്തമായ ഗാർബ പരിശീലിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞു വീണു. ഉടനെ വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനകളിലാണ് ഹൃദയാഘാതാമാണെന്ന് വ്യക്തമായത്.
വിദ്യാർത്ഥിയ്ക്ക് മറ്റ് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. അങ്ങനെയെരിക്കെ 19 വയസ്സ് മാത്രം പ്രായമുള്ള കുട്ടി മരിച്ചത് ഡോക്ടർമാരെയും ഞെട്ടിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യം ട്രെഡ് മില്ലിൽ ഓടുന്നതിനിടെ മറ്റൊരു യുവാവും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.











Discussion about this post