ഒരു വീടിനെ സംബന്ധിച്ച് വാസ്തുവിനെ വലിയ പ്രാധാന്യമാണുള്ളത്. സന്തോഷവും സമാധാനവും എല്ലാം ഇതിനെ ആശ്രയിച്ചാണുള്ളതെന്ന് പഴമക്കാർ പറയുന്നു. അത് കൊണ്ട് തന്നെ വാസ്തു അനുസരിച്ചാണ് അവർ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ഇന്ന് വീട് നിർമ്മിക്കുമ്പോൾ വാസ്തുവിനേക്കാൾ സൗകര്യവും ഭംഗിയുമാണ് യുവാക്കൾ ശ്രദ്ധിക്കുന്നത്. എന്നാൽ എല്ലാം അവഗണിച്ചാൽ വിപീതഫലമാകുമെന്ന് വാസ്തുവിദഗ്ധർ പറയുന്നു.
നമ്മുടെ വീടുകളിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിൽ പ്രധാനപങ്കുവഹിക്കുന്നതാണ് പടികൾ. അതിനാൽ വീടിന്റെ പ്രധാന വാതിലേക്കുള്ള പടികളുടെ എണ്ണത്തിന് വലിയ പ്രധാന്യമുണ്ട്. വാസ്തു ശാസ്ത്ര വിധി പ്രകാരം പടികളുടെ എണ്ണം ഇപ്പോഴും ഇരട്ട സഖ്യ ആയിരിക്കണം. ഗൃഹത്തിൻ്റെ ഭൂമിയിൽ നിന്ന് തറ ഉയരത്തിൻ്റെ മധ്യത്തിൽ തടസമായി പടി വരാതിരിക്കാനാണ് ഇരട്ട സഖ്യആയിരിക്കണമെന്ന് പറയുന്നത്. ലാഭം, നഷ്ടം,ലാഭം എന്ന് എണ്ണി പടികളെ നിരീക്ഷിക്കുക. ഉദാഹരണം ആദ്യ പടി ലാഭവും, രണ്ടാം പടി നഷ്ടവും പിന്നീട് തറയിലേക്ക് ലാഭവുമായി കണക്കാക്കുന്നു. വീട്ടിലേക്കുള്ള പടികള്‍ ഒരിക്കലും ഒറ്റ സംഖ്യയിൽ അവസാനിക്കരുത്. ഒറ്റ സംഖ്യയിലുള്ള പടികള്‍ വീടിന് ദോഷകരമാണ്. ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കാൻ കാരണമാകും.
അത് പോലെ തന്നെ പടികൾക്ക് താഴെ ടോയ്ലറ്റ് ഡിസ്‌പോസൽ ഡ്രെയിനേജ്, പൈപ്പ്‌ലൈൻ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. അവ നെഗറ്റീവ് എനർജികൾ സൃഷ്ടിക്കുന്നു.
സ്റ്റെയര്‍കേസിന് തെക്ക്, തെക്ക് പടിഞ്ഞാറ് ദിക്കുകളാണ് ഉത്തമം. ഇവ വടക്ക് കിഴക്ക് ഭാഗത്താവാതിരിക്കാന്‍ ശ്രദ്ധിക്കണം. പടികള്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടോ വടക്ക് നിന്ന് തെക്കോട്ടോ ആയിരിക്കണം. പടികള്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കണം. ഇങ്ങനെയാണെങ്കില്‍ വലത് കാല്‍ വച്ച് കയറുന്ന ഒരാള്‍ക്ക് മുകളിലെത്തുമ്പോഴും വലതുകാല്‍ വച്ച് തന്നെ പ്രവേശിക്കാന്‍ സാധിക്കുമെന്നും വാസ്തു പറയുന്നു.
തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കിൽ വീട്ടിലേക്കു കയറേണ്ടത് കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ വേണം. തെക്കോട്ടു കയറുന്നതും തെക്കോട്ടിറങ്ങുന്നതും ശരിയല്ല എന്നാണ് ശാസ്ത്രം. തെക്കുവശത്തോ വടക്കുവശത്തോ പടികൾ വച്ചാൽ ഇതിലേതെങ്കിലും ഒന്ന് വേണ്ടി വരും. അതുകൊണ്ട് പൊതുവേ പടികൾ കിഴക്കോട്ടോ പടിഞ്ഞാട്ടോ വയ്ക്കുന്നതാണ് നല്ലത്. തെക്കോട്ട് വാതിൽ വയ്ക്കുന്നതു കൊണ്ടു വിരോധമില്ല. സിറ്റൗട്ടിലുള്ള പടി കയറുന്നത് കിഴക്കുനിന്നോ പടിഞ്ഞാറു നിന്നോ ആകുന്നതാണ് അഭികാമ്യം
Discussion about this post