മുംബൈ; ഇന്ത്യയിലെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ് പുഷ്പയും ആർആർആറും. അല്ലുഅർജ്ജുവിന്റെ മാസ്മരിക പ്രകടനമാണ് പുഷ്പയെങ്കിൽ, ജൂനിയർ എൻടിആറും രാംചരണും തിളങ്ങിയ രാജമൗലിയുടെ ചിത്രമാണ് ആർആർആർ. ഓസ്‌കാർ നേട്ടം വരെ ചിത്രം കൊയ്തുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.
എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് ബോളിവുഡ് നടനായ നസീറുദ്ദീൻ ഷാ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരു ചിത്രങ്ങളിലും പുരുഷത്വത്തിന്റെ അതിപ്രസരമാണെന്ന് നടൻ വിമർശിക്കുന്നു.ആർആർആറും പുഷ്പയും കാണാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സിനിമകൾ ഉണ്ടാകുന്നത്. മാർവൽ യൂണിവേഴ്‌സ് ഉള്ള അമേരിക്കയിൽ പോലും അത് സംഭവിക്കുന്നുണ്ടെന്നും നസീറുദ്ദീൻ ഷാ വ്യക്തമാക്കി. ഇത്തരം സിനിമകൾ സ്ത്രീകൾ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സിനിമകൾ കാണുമ്പോൾ ഒരു ത്രിൽ മാത്രമെ ലഭിക്കുള്ളൂവെന്നും അല്ലാതെ എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കാൻ സാധിക്കുന്നില്ലെന്നും നസീറുദ്ദീൻ കുറ്റപ്പെടുത്തി.
മണിരത്‌നത്തിന് പുരുഷത്വ അജണ്ട ഇല്ലെന്നും അതുകൊണ്ട് പൊന്നിയിൻ സെൽവൻ പൂർണമായും കാണാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു
Discussion about this post