ഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട അല്‍ ഖ്വയ്ദ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചിരുന്നതായി ഇന്റലിജെന്‍സ് വൃത്തങ്ങള്‍ പറയുന്നു. മുഹമ്മദ് ആസിഫ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് ആസിഫ് ഉത്തര്‍ പ്രദേശിലെ ആളുകളെ സ്വാധീനിച്ച് മോദിയ്ക്കും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. അതേ സമയം മറ്റൊരു റഹ്മാന്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയും ഡല്‍ഹി മെട്രോ തകര്‍ത്താനുള്ള പദ്ധതിയിടുകയും ചെയ്തിരുന്നു. ഇന്ത്യയിലുള്ള അല്‍ ഖ്വയ്ദ സംഘടനയുടെ (എ.ക്യുഐ.എസ്)പ്രവര്‍ത്തകരാണ് ഇവര്‍.
2014 സെപ്റ്റംബറില്‍ എ.ക്യു.ഐ.സിയുടെ ചാനലായ അല്‍ ഷബാബ് പുറത്തുവിട്ട വീഡിയോയുടെ അടിസ്ഥാനത്തില്‍ ഇന്റലിജെന്‍സ് ബ്യൂറോ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നു. അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി ജിഹാദിന് ആഹ്വാനം ചെയ്യുന്ന വീഡിയോ ആയിരുന്നു അത്.
ഈ വര്‍ഷം മെയില്‍ മറ്റൊരു വീഡിയോ പുറത്ത് വിട്ടിരുന്നു. മോദിയെക്കുറിച്ച് വീഡിയോയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. മുംബൈ ഭീകരാക്രമണം, ഷാര്‍ലി ഹെബ്ദോയിലെ ആക്രമണം പാരീസ് ആക്രമണം എന്നിവ പോലുള്ള ഭീകരണാക്രമണം നടത്താന്‍ അല്‍ ഖ്വയ്ദയ്ക്ക് കഴിയുമെന്നും അതിനാല്‍ അത്തരം നീക്കങ്ങളെ തടയാന്‍ രാജ്യത്തെ മുഴുവന്‍ സുരക്ഷാ സേനയും തയ്യാറായിരിക്കുകയാണെന്നും സ്‌പെഷ്യല്‍ സെല്‍ വക്താവ് അരവിന്ദ് ദീപ് പറഞ്ഞു.
ആസിഫില്‍ നിന്നും മൂന്ന് സെല്‍ഫോണുകളും ഒരു ലാപ്‌ടോപ്പും കണ്ടെത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ സെല്ലും ഇന്റലിജെന്‍സ് ബ്യൂറോയും ഒരുമിച്ചു നടത്തിയ ഓപ്പറേഷനാണ് ആസിഫിന്റെ അറസ്റ്റിന് വഴിവെച്ചത്. പിടിയിലായ റഹ്മാന്റെ മൂത്ത സഹോദരന്‍ 2002ല്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണത്തില്‍ പിടിയിലായിരുന്നു.
Discussion about this post