എറണാകുളം : മൂവാറ്റുപുഴയിൽ നബിദിന റാലിക്ക് ഇടയിലേക്ക് പോത്ത് വിരണ്ടോടിയെത്തി. പോത്തിന്റെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. റാലിയിൽ പങ്കെടുത്തിരുന്ന നിരവധി കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. നബിദിനത്തിന് അറക്കാനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്.
ചെറുവട്ടൂർ കോട്ടപ്പടിക നൂറുൽ ഇസ്ലാം മദ്രസയുടെ നബിദിന റാലിയിലേക്കാണ് വിരണ്ട പോത്ത് ഓടിയെത്തിയത്. പോത്തിന്റെ കുത്തേറ്റാണ് റാലിയ്ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണ്. പോത്തിനെ കണ്ട് പേടിച്ച് ചിതറി ഓടിയതിനാൽ ആണ് കുട്ടികൾക്ക് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
നബിദിനം പ്രമാണിച്ച് വെസ്റ്റ് മുളവൂർ ജുമാ മസ്ജിദിൽ അറക്കാനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയത്. ബുധനാഴ്ച രാത്രി തന്നെ പോത്തിനെ കാണാതായിരുന്നു. രാവിലെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പോത്ത് വിരണ്ട് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിയെത്തിയത്. ഇതോടെ ഈ പ്രദേശത്തെ നബിദിന റാലി ഒഴിവാക്കി.
Discussion about this post