ന്യൂഡൽഹി; നബിദിനാഘോഷ യാത്രയിൽ ദേശീയപതാകയെ വികൃതമാക്കി ചിത്രീകരിച്ചതിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ുൽത്താൻപൂർ ജില്ലയിലെ ബൽദിരായ് മാർക്കറ്റ് ഏരിയയിൽ നടന്ന ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
അറബിവാക്യങ്ങൾ എഴുതിയ ദേശീയപതാകയാണ് ഘോഷയാത്രയ്ക്ക് ഉപയോഗിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. പതാകയെ അപമാനിച്ചതിന് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പതാകയുടെ നടുവിൽ അറബി എഴുത്ത് ഒട്ടിച്ചിരുന്നു, ഒറ്റനോട്ടത്തിൽ ഷഹാദ (ഇസ്ലാമിക വിശ്വാസ പ്രതിജ്ഞ) പോലെ തോന്നിയെങ്കിലും, പതാകയിൽ കൃത്യമായി എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. സംഭവത്തിൽ ഘോഷയാത്ര സംഘടിപ്പിച്ചവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post