തിരുവനന്തപുരം: ഓണം ബമ്പറടിച്ചത് തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനെന്ന് മുഖ്യമന്ത്രിക്ക് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്.തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് എന്നും സമ്മാനം നൽകരുതെന്നും പരാതിയിൽ പറയുന്നു.ബ്രിന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ ഡി അൻപുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ ആരോപിക്കുന്നത്.
കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണ് നിയമം. ഒന്നാം സമ്മാനർഹമായ ലോട്ടറി കേരളത്തിലെ ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിലെടുത്ത് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ വിറ്റ ടിക്കറ്റിൽ ഉൾപ്പെട്ടതാണെന്നും ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ വിനിയോഗിക്കണമെന്നും അൻപുറോസ് ആവശ്യപ്പെട്ടു
അതേസമയം സമ്മാനം നേടിയവരെക്കുറിച്ച് അന്വേഷിക്കാൻ ലോട്ടറി വകുപ്പിൽ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ സമ്മാനത്തുക നൽകുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.
Discussion about this post