പെണ്ഭ്രൂഹത്യ നടത്തുന്ന ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് മാതൃകയായി ഹരിയാനയിലെ ഒരു മുത്തച്ഛന്. തന്റെ മകന് പെണ്‍കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹം ആ ജനനം ആഘോഷമാക്കിയത് അഞ്ച് ഗ്രാമങ്ങള്‍ക്ക് സദ്യയൊരുക്കിക്കൊണ്ടാണ്.
ഹരിയാനയിലെ ജയന്തി വില്ലേജിലെ രമേശാണ് തന്റെ മകന് സന്ദീപിന് പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം സന്തോഷം പങ്കുവെച്ചത്. തന്റെ മകന് പെണ്‍കുഞ്ഞ് ജനിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്നത്തെക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വ്യത്യാസമില്ലെന്നും രമേശ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്കാണ് ആണ്മക്കളേക്കാള് മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയെന്നും രമേശ് പറഞ്ഞു.
ആഘോഷത്തിലൂടെ രമേശ് പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഗ്രാമവാസികളില്‍ ബോധവത്കരണം നടത്തിയെന്ന് ഗ്രാമവാസി സവിത പറഞ്ഞു. സ്ത്രീ-പുരുഷ അനുപാതം കുറവായ ഹരിയാനയില്‍ പക്ഷേ തങ്ങളുടെ ജില്ല സ്ത്രീ-പുരുഷ അനുപാതത്തില്‍ മുന്നിലാണെന്ന് പഞ്ചായത്തംഗം രാജേഷ് പറഞ്ഞു.
Discussion about this post