കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ തിമിംഗലം കരയ്ക്ക് അടിഞ്ഞു. ചത്ത നീലത്തിമിംഗലമാണ് കരയ്ക്ക് അടിഞ്ഞത്. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം.
രാവിലെയായിരുന്നു സംഭവം. ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. തുടർന്ന് കോർപ്പറേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് തിമിംഗലം ചത്തത് എന്നാണ് കരുതുന്നത്.
തെക്ക് ഭാഗത്ത് നിന്നാണ് തിമിംഗലം എത്തിയത് എന്നാണ് സൂചന. 15 അടിയിലേറെ തിമിംഗലത്തിന് വലിപ്പമുണ്ട്. കോർപ്പറേഷൻ അധികൃതർ എത്തി ജഡം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മൃഗ സംരക്ഷണ വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം ജഡം സംസ്‌കരിക്കും.
മൂന്ന് വർഷം മുൻപും കടപ്പുറത്ത് തിമിംഗലം കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. അന്ന് ഇതിനേക്കാൾ ചെറിയ തിമിംഗലം ആയിരുന്നു കരയ്ക്ക് അടിഞ്ഞത്. അതേസമയം തിമിംഗലം കാണാൻ നിരവധി പേരാണ് കടപ്പുറത്ത് എത്തിയിട്ടുള്ളത്.
Discussion about this post