ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.
രാവിലെയോടെയായിരുന്നു ഭീകരരെ വധിച്ചത് എന്നാണ് സുരക്ഷാ സേനയിൽ നിന്നും ലഭിക്കുന്ന വിവരം. നിയന്ത്രണ രേഖ വഴി ഭീകരർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. പരിശോധനയ്ക്കിടെ അതിർത്തിയിൽ സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതോടെ ഭീകരരെ വളഞ്ഞു. എന്നാൽ സുരക്ഷാ സേനയ്ക്ക് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ഇതിലായിരുന്നു ഭീകർ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം കൂടുതൽ ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.
ഇതിനിടെ ത്രാലിൽ സുരക്ഷാ സേന ഭീകര കേന്ദ്രം തകർത്തെറിഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഭീകര കേന്ദ്രം തകർത്തെറിഞ്ഞത്. വൻ ആയുധശേഖരം പിടിച്ചെടുത്തു.
Discussion about this post