പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, ഹിന്ദു ദൈവങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ദർധ സ്വദേശി മുഹമ്മദ് ആഖിബ് ആണ് അറസ്റ്റിലായത്.
സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു ഇയാൾ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും, വർഗ്ഗീയ ലഹളയ്ക്ക് ശ്രമിച്ചതിനുമാണ് കേസ് എടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വർഗ്ഗീയ ലഹള ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് എന്നാണ് സംശയിക്കുന്നത്.
Discussion about this post