ന്യൂഡൽഹി : ആഗോള സമാധാനത്തിന് നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവിശങ്കറിനെയും ജൈന ആചാര്യ ലോകേഷ് മുനിയെയും യുഎസ് കോൺഗ്രസ് ആദരിച്ചു. സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതി ലഭിച്ചത്.
സമാധാനത്തിനും വിദ്യാഭ്യാസത്തിനും മാനവികതയ്ക്കും വേണ്ടി ശ്രീ ശ്രീ രവിശങ്കർ അക്ഷീണ പ്രയത്നം നടത്തിയെന്ന് അമേരിക്കയിൽ നടന്ന യുഎസ് കോൺഗ്രസ് സൂചിപ്പിച്ചു. ഏകദേശം 40 വർഷമായി അദ്ദേഹം ധ്യാനത്തെയും യോഗയെയും അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ നടത്തിവരുന്നു. ഈ പ്രോഗ്രാമുകൾ ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആന്തരിക സമാധാനം കണ്ടെത്താൻ സഹായിച്ചിട്ടുള്ളതായും യുഎസ് കോൺഗ്രസ് സൂചിപ്പിച്ചു.
ജൈന സന്യാസിയായ ആചാര്യ ഡോ. ലോകേഷ് മുനി ചെറുപ്പം മുതൽ ജൈനമതം, ബുദ്ധമതം, വൈദിക തത്ത്വചിന്ത എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളും പ്രവർത്തനങ്ങളും നടത്തുന്ന വ്യക്തിയാണ്. അടുത്തിടെ, ഇന്ത്യയിലെ ഗുരുഗ്രാമിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വേൾഡ് പീസ് സെന്റർ തുറന്നിരുന്നു. വിവിധ വിശ്വാസ വിഭാഗങ്ങൾക്കിടയിൽ സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിയാണ് അദ്ദേഹമെന്ന് യുഎസ് കോൺഗ്രസ് വ്യക്തമാക്കി.
Discussion about this post