ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നിര്‍ദേശം. ഷരീഫുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി നാഷന് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരം പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും ഷരീഫ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ പറ്റി നവാസ് ഷരീഫ് ഏറെ ശുഭാപ്തി വിശ്വാസത്തിലാണെന്നും ഉദ്യോഗസ്ഥന് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ നേട്ടമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാക്ക് അധീന കശ്മീരിനെ പറ്റി മാത്രം ചര്‍ച്ച ചെയ്യണമെന്ന ന്യൂഡല്‍ഹിയില്‍ നിന്നുള്ള ആവശ്യത്തിന് ഷരീഫ് എതിരാണ്. എന്നാല്‍ ഇത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷരീഫ് വ്യക്തമാക്കി.
Discussion about this post