ഹാങ്ചാ: മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് റെക്കോർഡോടെ സ്വർണം. 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെയാണ് സ്വർണമണിഞ്ഞത്. ഗെയിംസിലെ ഇന്ത്യയുടെ 12 ാം സ്വർണമാണിത്. എട്ട് മിനിറ്റ് 19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണമണിഞ്ഞത്.
12 സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 44 ആയി.വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി.
ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാർ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൈനാൻ ചെനായ് വെങ്കലം നേടി
വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി.
Discussion about this post