ഹാങ്ചൗ; ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി മലയാളി താരം മുരളി ശ്രീശങ്കർ. ലോങ്ജമ്പിൽ വെള്ളിമെഡലാണ് താരം സ്വന്തമാക്കിയത്. 8.19 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ വെള്ളി നേട്ടം സ്വന്തമാക്കിയത്. ഈ ഇനത്തിൽ ചൈനയുടെ വാങ് ജിയാനൻ സ്വർണം നേടി. 8.22 മീറ്റർ ദൂരമാണ് ചൈനീസ് താരം ചാടിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിന് ആറാം സ്ഥാനത്തായിരുന്ന എം ശ്രീശങ്കർ ഈ തവണ ഗംഭീര തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.
ഇതോടെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽനേട്ടം അൻപത് കടന്നു. ഇന്ത്യയ്ക്ക് പതിമൂന്ന് സ്വർണമടക്കം 51 മെഡലുകൾ. ഇന്ത്യയ്ക്ക് പതിമൂന്ന് സ്വർണമടക്കം 51 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഇനത്തിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ സ്വർണമണിഞ്ഞിരുന്നു.1500 മീറ്ററിൽ ജിൻസൺ ജോൺസന് വെങ്കലവും സ്വന്തമാക്കി.
ഞായറാഴ്ച ഇന്ത്യയ്ക്കായി ഷൂട്ടിങ് ട്രാപ് ഇനത്തിൽ പുരുഷ ടീമാണ് ആദ്യ സ്വർണം നേടിയത്. ക്യനാൻ ചെനായ്, പൃഥ്വിരാജ്, സ്വറവാർ സിങ് എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൈനാൻ ചെനായ് വെങ്കലം നേടി.വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. വനിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് അതിഥി.
Discussion about this post