“സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതിൽ സ്നേഹമൂലമമലേ, വെടിഞ്ഞു ഞാൻ.”
കുമാരനാശാന്റെ നളിനിയിലെ പ്രശസ്തമായ ഈ വരികൾ കേട്ടിട്ടില്ലേ.സ്നേഹമാണ് എല്ലാവിധ ബന്ധങ്ങളേയും ചേർത്തിണക്കി നിർത്തുന്നത്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറ്റവും വലിയ വിജയമന്ത്രം നിരപാധികമായ സ്നേഹമാണെന്ന കാര്യമാണ് വരികളിലൂടെ ഊന്നിപ്പറയുവാൻ ഉദ്ദേശിക്കുന്നത്.
ചുറ്റും ഉള്ളവരെ സ്‌നേഹിക്കുന്നത് പോലെ സ്വയം സ്‌നേഹിക്കാൻ ശ്രമിക്കാറുണ്ടോ ? നമ്മളിൽ പലർക്കും ശീലമില്ലാത്ത കാര്യമാണിത്. സ്വയം സന്തോഷിക്കാനും സമാധാനപ്പെടാനും എന്തെങ്കിലും ചെയ്യുന്നവരെ സെൽഫിഷ് എന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ അവർക്കും ഉണ്ട് ചില ഗുണങ്ങൾ. സെൽഫ് ലൗ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം.
ഈ ലോകത്ത് ജീവിക്കാൻ ഒരുപാട് പ്രതിസന്ധികളെയാണ് നാം അഭിമുഖീകരിക്കേണ്ടത്. ഇതിന് ആത്മവിശ്വാസം കാതലായ കാര്യമാണ്. മറ്റുള്ളവരെ എല്ലാ കാര്യത്തിലും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. നമ്മൾ സ്വയം സ്നേഹിക്കാൻ ആരംഭിക്കുമ്പോൾ നമ്മൾക്ക് നമ്മളുടെ കഴിവുകളെ കുറിച്ചും പോരായ്മകളെ കുറിച്ചും സ്വയം അവബോധം ഉണ്ടാകാൻ തുടങ്ങും. ഇത് നമ്മളുടെ ആത്മവിശ്വാസം വർദ്ധപ്പിക്കാൻ സഹായിക്കുന്നുണ്ട്. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങാനും അതിന്റെ നല്ലവശവും ദോഷവശവും തിരിച്ചറിയാനും സെൽഫ് ലൗവിലൂടെ സഹായകരമാകുന്നു.
സെൽഫ് ലൗ ഉണ്ടാവുമ്പോൾ സന്തോഷിക്കാനുള്ള അവസരങ്ങൾ കൂടുന്നു. നാം എന്തൊങ്കിലും ഒക്കെ ചെയ്യുന്നുണ്ടെന്ന തോന്നൽ ലഭിക്കുന്നു. ഇത് ഒരുപരിധിവരെ സ്ട്ര്‌സ് കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാവിധ ഇൻസെക്യൂരിറ്റി ഫീലിംഗ്‌സും ഇല്ലാതാകുന്നു.
സെൽഫ് ലൗ ഉള്ള മിക്കവരും തങ്ങൾക്ക് ചേരുന്ന പങ്കാളിയെ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കും. തങ്ങളെ മനസ്സിലാക്കുന്ന ആളെ തിരഞ്ഞെടുക്കാൻ ഇവർ പലപ്പോഴും ശ്രദ്ധിക്കും.അതിനാൽ തന്നെ നല്ല ഹെൽത്തി റിലേഷൻഷിപ്പ് കൊണ്ട് നടക്കാൻ ഇവർക്ക് സാധിക്കും. എല്ലാ കാര്യത്തിലും ഇവർക്ക് ശ്രദ്ധയുണ്ടാകും. കാരണം, ഒരു കാര്യം ചെയ്താൽ അത് എങ്ങിനെ തങ്ങളെ ബാധിക്കും എന്ന് ഇവർ ചിന്തിക്കും. അതുപോലെ, ഇതിനുവേണ്ട പരിഹാരവും ഇവർ കണ്ടെത്തുന്നതായിരിക്കും. അതുപോലെ, ഏതൊരു കാര്യം ചെയ്യുന്നതിന് മുൻപും രണ്ട് വട്ടം ചിന്തിക്കുന്നവരാണ് ഇവർ
സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യുന്നതിനാൽ പരീക്ഷണങ്ങൾ നടത്താനും സംതൃപ്തി നേടാനും ഇവർക്ക് എളുപ്പം സാധിക്കും.
Discussion about this post