Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കലാഭവന്‍ മണിയുടെ പ്രിയപ്പെട്ട അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിട വാങ്ങിയത് നാടന്‍പാട്ട് രംഗത്തെ അതുല്യ കലാകാരന്‍

by Brave India Desk
Oct 3, 2023, 01:11 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശൂര്‍: നാടന്‍പാട്ടു കലാകാരനും ഗാന രചയിതാവുമായ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു. 65 വയസായിരുന്നു. കലാഭാവന്‍ മണിയുടെ അതി പ്രശസ്തമായ ഒട്ടു മിക്ക നാടന്‍പാട്ടുകളും രചിച്ചത് അറുമുഖനായിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്റെ തൂലികയില്‍ പിറന്നവയാണ്. 350 ഓളം നാടന്‍ പാട്ടുകളാണ് നാടന്‍ പാട്ട് രംഗത്തേയ്ക്ക് അദ്ദേഹം സംഭാവന നല്‍കിയിരിക്കുന്നത്. ഈ ഗാനങ്ങള്‍ക്കൊക്കെയും സംഗീതം നല്‍കിയിരിക്കുന്നതും അറുമുഖന്‍ തന്നെയാണ്. ഇതില്‍ കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

മലയാളിയെ നാടന്‍ പാട്ടിനോട് അടുപ്പിച്ചത് തന്നെ മണിയുടെ ശബ്ദത്തില്‍ അറുമുഖന്‍ തയ്യാറാക്കിയ പാട്ടുകളാണ്. നാടന്‍ പാട്ടിന് പുറമേ സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ എലവത്തൂര്‍ കായലിന്റെ’എന്നീ ഗാനങ്ങള്‍ രചിച്ചത് അറുമുഖനായിരുന്നു. ഉടയോന്‍, ദ ഗാര്‍ഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകന്‍ എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും വരികളെഴുതി. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

Stories you may like

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായി തൃശൂര്‍ വെങ്കിടങ്ങ് ആയിരുന്നു അറുമുഖന്‍ ജനിച്ചത്. നാട്ടുകാരനായ സലിം സത്താര്‍ അറുമുഖന്റെ ഗാനങ്ങള്‍ അന്തരിച്ച ഗായകന്‍ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കാസെറ്റാണ് ഇദ്ദേഹത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കലാഭവന്‍ മണി അറുമുഖനെ ബന്ധപ്പെട്ട് കൂടുതല്‍ നാടന്‍ പാട്ട് കാസറ്റിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏനാമാവില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും. ഭാര്യ: അമ്മിണി. മക്കള്‍: സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന്‍ പാലാഴി. മരുമക്കള്‍: വിജയന്‍, ഷിമ, ഷാജി.

Tags: kalabhavan maniarumukhan venkidangufolk song
Share1TweetSendShare

Latest stories from this section

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണ്ണായക രേഖകളുമായി ഇഡി പൂട്ട് മുറുക്കുന്നു

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

Discussion about this post

Latest News

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഭക്ഷണവും മരുന്നുമില്ല, വഴിതടഞ്ഞ് പാകിസ്താൻ; പട്ടിണിയിലായി പി.ഒ.കെ, സോഷ്യൽ മീഡിയയിൽ പ്രതിഷേധമിരമ്പുന്നു!

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

ഞാൻ ക്രിസ്തുമതവിശ്വാസിയാണ്,പക്ഷേ എൻ്റെ പാരമ്പര്യം ഹിന്ദുത്വമാണ്:സാവിയോ റോഡ്രിഗസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണ്ണായക രേഖകളുമായി ഇഡി പൂട്ട് മുറുക്കുന്നു

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies