ജനീവ: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ന്യൂഡൽഹിയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കാനഡയുടെ ഈ മനംമാറ്റം.
ഒക്ടോബർ 10നകം ഏകദേശം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന ഏതെങ്കിലും കനേഡിയൻ നയതന്ത്രജ്ഞന്റെ സംരക്ഷണം ഇല്ലാതാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ സ്വകാര്യസംഭാഷണങ്ങൾക്ക് ശ്രമിക്കുന്നുവെന്നും കനേഡിയൻ മന്ത്രി പറഞ്ഞു. ഞങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി ബന്ധപ്പെടുന്നു. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, ഞങ്ങൾ സ്വകാര്യമായി ഇടപെടുന്നത് തുടരും, കാരണം അ നയതന്ത്ര സംഭാഷണങ്ങളാണ് ഏറ്റവും നല്ലതെന്ന് ഞങ്ങൾ കരുതുന്നുവെന്ന് മന്ത്രി പറഞ്ഞു.
Discussion about this post