കേരളത്തില്‍ ഹിജഡകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
ഏതാനും വര്‍ഷം മുമ്പ് ആയിരത്തില്‍ താഴെയായിരുന്നു ഇവരുടെ എണ്ണമെങ്കില്‍ ഇപ്പോള്‍ അത് 2500 കവിഞ്ഞു. കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇരുന്നൂറോളം ഹിജഡകളാണുള്ളത്. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
കേരളത്തില്‍ 25,100 ലൈംഗിക തൊഴിലാളികളുണ്ടെന്നും സര്‍വേ പറയുന്നു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഇവര്‍ അധികമുള്ളത്. സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്മാരുടെ എണ്ണത്തിലും കേരളം പിന്നിലല്ല. കേരളത്തില്‍ 16,000ത്തോളം സ്വവര്‍ഗ രതിക്കാരായ പുരുഷന്മാരുമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ഞരമ്പില്‍ മയക്കുമരുന്ന് സ്ഥിരമായി കുത്തിവയ്ക്കുന്ന 2120 പേര് സംസ്ഥാനത്തുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹിജിഡകള്‍ ഉള്ളത് ആന്ധ്രാപ്രദേശിലാണ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കൂടുതലായി ഹിജഡകള്‍ ഉണ്ട്. തമിഴ്നാട് സര്‍ക്കാര്‍ അവരുടെ ക്ഷേമത്തിനായി ‘ഹിജഡ വെല്‍ഫെയര്‍ ബോര്‍ഡ്’ സ്ഥാപിച്ചിട്ടുണ്ട്.
ഹിജഡ എന്നറിയപ്പെടുന്ന മൂന്നാം ലിംഗക്കാര്‍ പ്രധാനമായും പുരുഷന്മാരുമായാണ് ശാരീരിക ബന്ധം പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എയ്ഡ്സ് വരാന്‍ സാധ്യത ഏറെയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകളാകാന്‍ എപ്പോഴും ആഗ്രഹിക്കുന്ന വിഭാഗമാണ് ഇവര്‍. ഹോര്‍മോണ്‍ ചികിത്സയിലൂടെ സ്ത്രീകളാവുന്നവരുമുണ്ട്. ചിലര്‍ ഓപ്പറേഷന് വിധേയരാവുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ ഹോര്‍മോണ്‍ ചികിത്സയുണ്ടെങ്കിലും ഇങ്ങനെയുള്ള ഓപ്പറേഷന് നടത്താന്‍ ഡോക്ടര്‍മാര്‍ സാധാരണ തയാറാവില്ല. അതിനാല്‍ മഹാരാഷ്ട്രയിലും ആന്ധ്രയിലും പോയി ചികിത്സ നടത്തുന്നവരും ഉണ്ട്.
Discussion about this post