ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് താരം കുടുംബകോടതിയെ സമീപിച്ചത്. ഭാര്യ അയേഷ മുഖർജി ഈ ആരോപണം എതിർക്കാതിരുന്നതോടെ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ സമ്മതിച്ചുവെന്നും അവരുടെ ദാമ്പത്യം വളരെ കാലം മുൻപ് തന്നെ അവസാനിച്ചതാണെന്നും 2020 ഓഗസ്റ്റിന് ശേഷം ഇരുവും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
വർഷങ്ങളോളം മകനോടൊപ്പം താമസിക്കാൻ ധവാനെ അയേഷ അനുവദിച്ചില്ല. ഇങ്ങനെ ധവാനെ മാനസികമായി വേദനിപ്പിച്ചതിന് ജഡ്ജി ഹരീഷ് കുമാർ അയേഷയെ കുറ്റപ്പെടുത്തി. മകനെ കാണാൻ പ്രത്യേക സമയം ധവാന് അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം കുട്ടിയെ വിടാൻ കോടതി വിസമ്മതിച്ചു. സ്‌കൂൾ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഇന്ത്യയിലേക്ക് അയക്കണമെന്നും കോടതി ഉത്തരവിട്ടു.
Discussion about this post