കൊൽക്കത്ത : നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ്. മധ്യംഗ്രാം മുനിസിപ്പാലിറ്റിയിലെ നിയമനത്തിൽ അഴിമതി നടന്നതുമായി ബന്ധപ്പെട്ടാണ് റെയിഡ് നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ മുൻ ചെയർമാനായിരുന്നു രതിൻ ഘോഷ്.
കൂടാതെ സർക്കാർ ജോലികളിൽ യോഗ്യത ഇല്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിച്ചതിലും മന്ത്രിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.കള്ളപ്പണം വെളുപ്പിക്കുന്നതിൽ മന്ത്രിയ്ക്കും പങ്കുണ്ടെന്ന ആരോപണത്തിൽ കൊൽക്കത്തയിലെ 13 സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. റെയിഡിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post