ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ പുരുഷ,വനിത ടീമുകൾ ഫൈനലിൽ കടന്നു. പുരുഷ സെമിയിൽ പാകിസ്താനെ 61- 14 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ തന്നെ ഇന്ത്യ 30-5 ന്റെ ലീഡ്. ഏഷ്യൻ ഗെയിംസ് കബഡിയുടെ ചരിത്രത്തിൽ ഇതുവരെ പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ല. ഇന്ത്യൻ കബഡി ടീം ക്യാപ്റ്റൻ പവൻ സെഹ്രാവത് ആണ് 12 അംഗ ടീമിനെ നയിക്കുന്നത്.
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാല് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. വനിതാ വിഭാഗം സെമി ഫൈനലിൽ നേപ്പാളിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ 61-17 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. റിതു നേഗി നയിക്കുന്ന ഇന്ത്യൻ വനിതാ കബഡി ടീം ഫൈനലിൽ ചൈനീസ് തായ്പേയിയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു









Discussion about this post