തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണത്തിന് സാധ്യത.ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ പെട്ടെന്നുണ്ടായിട്ടുള്ള കുറവുണ്ടായതായി അധികൃതർ അറിയിച്ചു.
രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം എർപ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യർത്ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.
Discussion about this post