പത്തനംതിട്ട : പ്രണയത്തിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരത്തിന് കാമുകിയുടെ വീട് അടിച്ചു തകർത്തു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. അഞ്ചുവർഷം പ്രണയിച്ച കാമുകൻ കൊടും ക്രിമിനൽ ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാമുകി പ്രണയത്തിൽ നിന്നും പിന്മാറിയത്. ഈ പ്രണയപ്പകയാണ് വീട് ആക്രമണത്തിലേക്ക് എത്തിയത്.
വ്യാഴാഴ്ച രാത്രിയായിരുന്നു തിരുവല്ല നിരണത്ത് ക്രിമിനൽ സംഘം പെൺകുട്ടിയുടെ വീട് അടിച്ചു തകർത്തത്. കാമുകി ഫോൺ കോളുകൾ എടുക്കാതായതോടെ പ്രണയത്തിൽ നിന്നും പിന്മാറി എന്ന് മനസ്സിലാക്കിയ കാമുകൻ സുഹൃത്തുക്കളുമായി ചേർന്നെത്തിയാണ് ആക്രമണം നടത്തിയത്. വീട് തല്ലി തകർക്കാൻ ആയുള്ള മരപ്പലകകളുമായാണ് ഇവർ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയിരുന്നത്.
ചങ്ങനാശ്ശേരി സ്വദേശിയായ പ്രണവ് സുരേഷ്, തിരുവല്ല സ്വദേശിയായ ജിതിൻ, കുറ്റിപ്പുഴ സ്വദേശിയായ ജിതിൻ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. വീട് അടിച്ചു തകർക്കുന്നത് പ്രതിരോധിക്കാനായി എത്തിയ വീട്ടുകാരെയും ഇവർ ആക്രമിച്ചു. പോലീസ് എത്തിയപ്പോൾ പോലീസിന് നേരെയും ഇവർ ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് മൂന്നംഗ സംഘത്തെ പോലീസ് കീഴടക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ മൂന്നുപേരുമെന്ന് പോലീസ് സ്ഥിരീകരിച്ചു.
Discussion about this post