കാഠ്മണ്ഡു : ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് നേപ്പാൾ. ഏഴ് പൗരന്മാർക്ക് പരിക്കേറ്റതായും നേപ്പാൾ സ്ഥിരീകരിച്ചു. ഇസ്രായേലിലെ നേപ്പാൾ അംബാസഡർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പലസ്തീനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിന്റെ സായുധ വിഭാഗമാണ് ഇസ്രായേലിൽ റോക്കറ്റ് ആക്രമണമടക്കമുള്ള ഭീകരാക്രമണ പരമ്പര നടത്തിയത്. “ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ്” എന്നാണ് ഇസ്രായേലിൽ നടത്തുന്ന ഭീകരാക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായി 5,000-ത്തിലധികം റോക്കറ്റുകൾ വിക്ഷേപിച്ചതായും ഹമാസ് പ്രഖ്യാപിച്ചു.
അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷ ഷെൽട്ടറുകൾക്ക് സമീപം കഴിയാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയ്ക്ക് ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ നന്ദി അറിയിച്ചു.
Discussion about this post