ടെൽ അവീവ് : ഹമാസിനെതിരെ കനത്ത തിരിച്ചടിയുമായി നീങ്ങുന്ന ഇസ്രായേലി സൈന്യത്തിനൊപ്പം ചേർന്ന് മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. അത്യാവശ്യഘട്ടങ്ങളിൽ ഇസ്രായേൽ പുറത്തിറക്കുന്ന കരുതൽ സൈന്യത്തോടൊപ്പം ആണ് മുൻ പ്രധാനമന്ത്രിയും ചേർന്ന് പ്രവർത്തിക്കുന്നത്. ആയിരത്തിലേറെ കരുതൽ സൈനികരെയാണ് ഇസ്രായേൽ വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്.
രാജ്യത്തിന് ഒരു അടിയന്തര ഘട്ടം വന്നപ്പോൾ സൈനികരോടൊപ്പം ചേർന്ന പ്രവർത്തിക്കാനുള്ള മുൻ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ ലോകമെങ്ങും ആദരപൂർവ്വമാണ് കാണുന്നത്. തന്റെ രാജ്യത്തോടുള്ള പ്രതിബദ്ധത അടിവരയിടുന്ന നിലപാടാണ് നഫ്താലി ബെന്നറ്റ് സ്വീകരിച്ചത് എന്നാണ് വിവിധ ഇടങ്ങളിൽ നിന്നും അഭിപ്രായമുയർന്നത്. സ്വന്തം രാജ്യത്തിനോടുള്ള സ്നേഹവും പ്രതിബദ്ധതയും തെളിയിക്കാൻ അധികാരത്തിലിരിക്കേണ്ട ആവശ്യമില്ല എന്നാണ് ബെന്നറ്റ് മാതൃക കാണിക്കുന്നത്.
2021 ജൂൺ മുതൽ 2021 ഓഗസ്റ്റ് വരെ ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് നഫ്താലി ബെന്നറ്റ്. രാജ്യത്തിന്റെ പ്രതിരോധം ഉറപ്പാക്കാൻ ഇസ്രായേലിലെ നേതാക്കൾ എത്രത്തോളം പോകുമെന്നതിനെക്കുറിച്ച് സഖ്യകക്ഷികൾക്കും എതിരാളികൾക്കും ശക്തമായ സന്ദേശം നൽകുന്ന നടപടിയാണ് ഈ മുൻ പ്രധാനമന്ത്രി സ്വീകരിച്ചിട്ടുള്ളത്.
Discussion about this post