Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

തുടക്കത്തിൽ വിറച്ചു ; ഉറച്ച് നിന്ന് കോഹ്ലിയും രാഹുലും ; ആദ്യ മത്സരത്തിൽ കഗാരുക്കളെ കീഴടക്കി ഇന്ത്യ

by Brave India Desk
Oct 8, 2023, 09:52 pm IST
in Cricket, News, International, Sports
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ടീം ഇന്ത്യ. ഓസ്ട്രേലിയയെ  6 വിക്കറ്റിന് പരാജപ്പെടുത്തിയാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. സ്പിൻ കരുത്തിനു മുന്നിൽ കറങ്ങി വീണ ഓസീസിനെ കോഹ്‌ലിയുടേയും രാഹുലിന്റെയും സമയോചിത ബാറ്റിംഗ് കൊണ്ട് നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പതറിയതോടെ സ്കോർ ഇരുനൂറിനു താഴെ ഒതുങ്ങുകയായിരുന്നു. കുൽദീപ് യാദവും ജഡേജയും അശ്വിനും സ്പിൻ കൊണ്ട് ബാറ്റർമാരെ വട്ടം കറക്കി. കണിശതയാർന്ന ബൗളിംഗുമായി ജസ്പ്രീത് ബൂമ്രയും കളം നിറഞ്ഞതോടെ ഓസീസ് അവസാന ഓവറിൽ 199 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 46 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. വാർണർ 41 ഉം സ്റ്റാർക് 28 ഉം ലബുഷാനെ 27 ഉം റൺസെടുത്തു. 3 വിക്കറ്റിന് 110 റൺസ് എന്ന നിലയിൽ നിന്നാണ് ഓസീസ് കുറഞ്ഞ സ്കോറിനു പുറത്തായത്.

Stories you may like

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ഇന്ത്യയ്ക്ക് വേണ്ടി ജഡേജ 3 വിക്കറ്റുകളും കുൽദീപും ബുമ്രയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. അശ്വിൻ, ഹാർദിക്, സിറാജ് എന്നിവർ ഓരോവിക്കറ്റുകൾ വീതം സ്വന്തമാക്കി.

200 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആദ്യ രണ്ട് ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഓസീസ് ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷൻ പുറത്തായി. തൊട്ടടുത്ത ഓവറിൽ രോഹിത് ശർമ്മയേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹേസൽ വുഡ് ഞെട്ടിച്ചു. 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന കെ എൽ രാഹുലും വിരാട് കോഹ്ലിയും വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

സിംഗിളുകളും ഡബിളുകളും നേടി ശ്രദ്ധയോടെ കളിച്ച ഇരുവരും ചേർന്ന് ഓസീസ് ബൗളർമാരെ ഫലപ്രദമായി നേരിട്ടു. സ്കോർ 167 ൽ നിൽക്കെ ഹെസൽവുഡിന്റെ പന്തിൽ പുൾ ഷോട്ടിനു ശ്രമിച്ച് കോഹ്ലി പുറത്തായി. 116 പന്തിൽ അറു ബൗണ്ടറികളുടെ സഹായത്തോടെ കോഹ്ലി 85 റൺസ് നേടി. 97 റൺസോടെ കെ.എൽ രാഹുലും 11 റൺസോടെ ഹാർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.  പാറ്റ് കമ്മിൻസിന്റെ പന്ത്  അതിർത്തി വര കടത്തിയാണ് കെ.എൽ രാഹുൽ വിജയ റൺ നേടിയത്.  രാഹുലാണ് പ്ലെയർ ഓഫ് ദ മാച്ച്. ഓസീസിനു വേണ്ടി ഹേസൽവുഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Tags: KL RahulWC 2023Ind AusIndia defeated AusWorld Cup Indiavirat kohliindia won
Share1
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies