തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണജോർജിന്റെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പോലീസിന് നൽകിയ മൊഴി. ഇയാളെ വിശദമായി തന്നെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കോസിൽ ഹാജരാകണം എന്ന് പോലീസ് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഹരിദാസനെ ഫോണിൽ ലഭിക്കാതായി. അന്വേഷണ സംഘം വീട്ടിൽ ചെന്നിട്ടും ഹരിദാസനെ കാണാനായില്ല. കേസിലെ മുഖ്യപ്രതി അഖിൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഇന്ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാമെന്ന് ഹരിദാസൻ അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്‌സ് പരിസരത്ത് കൊണ്ടുപോയി ഹരിദാസിനെ തെളിവെടുക്കാനും സാധ്യതയുണ്ട്.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഖിൽ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുൻ എസ്ഫ്‌ഐ നേതാവുമായ ലെനിൻ ആയിരുന്നു.
Discussion about this post