നാളെ തുടങ്ങുന്ന ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍. ഇന്ത്യ സെമി ഫൈനലില്‍ കളിക്കുമെന്ന് സച്ചിന് പറയുന്നു. ധോണി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കു. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലണ്ട്,സൗത്ത് ആഫ്രിക്ക എന്നി ടീമുകളും സച്ചിന്റെ സെമി ഫൈനല്‍ പട്ടികയിലുണ്ട്. വിരാട് കൊഹ്ലി മികച്ച കളിക്കാരനാണ്. സാഹചര്യം അനുസരിച്ച് കളിക്കാനുള്ള മികവാണ് കൊഹ്ലിയെ ശ്രദ്ധേയനാക്കുന്നത്. ധവാന് നിലവില്‍ മികച്ച ഫോമിലല്ല. അദ്ദേഹം ഫോം വീണ്ടെടുത്താല്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനാകും. സച്ചിന് ഒരു സ്വകാര്യ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഓസ്ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന പതിനൊന്നാം ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കമാകും. 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും.
പൂള് എയില്‍ ആതിഥേയ ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും സ്കോട്ലന്ഡും ബംഗ്ലാദേശും അണിനിരക്കുന്നു. പൂള് ബിയിലാണ് ഇന്ത്യ. പാക്കിസ്ഥാന് ദക്ഷിണാഫ്രിക്ക,വിന്‍ഡീസ്, യുഎഇ അയര്‍ലന്‍ഡ്, സിംബാബ്വെ എന്നിവരാണ്ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഓരോ പൂളില്‍ നിന്നും ക്വാര്‍ട്ടറില്‍ ഇടം പിടിക്കും.
ആതിഥേയരായ ഓസ്ട്രേലിയയാണ് വാത് വെപ്പുകാരുടെ ഫേവിറേറ്റുകള്. ദക്ഷിണാഫ്രിക്കയും മികച്ച സാധ്യത കല്പിക്കുന്ന ടീമാണ്. നാല്പതു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനുറച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും പാക്കിിസ്ഥാനും കരുത്തിന്റെ കാര്യത്തില്‍ പിറകിലല്ല.
കപ്പ് കൈവിടാതെ കാക്കാനാകും ഇന്ത്യയുടെ ശ്രമം. നാളെ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മല്‍സരങ്ങളില്‍ ആദ്യം ന്യൂസിലന്‍ഡ് ശ്രീലങ്കയെ നേരിടും. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം മത്സരം. ഇന്ത്യുടെ ആദ്യ മല്‍സരം ഞായറാഴ്ച പാക്കിസ്ഥാനുമായാണ്.
Discussion about this post