ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം നാല് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പാട്യാല ഹൗസ് കോടതിയില്‍ ആപ്പ് നേതാക്കള്‍ക്കെതിരേ ക്രിമിനല്‍കേസും ഫയല്‍ ചെയ്യുന്നുണ്ട്. ഇത് ഇന്ന് ഉച്ചയ്ക്ക് ശേഷം ഫയല്‍ ചെയ്യുമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന് ആരോപണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങള്‍ നടത്തുന്നു എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
വിഷയത്തില്‍ അടിയന്തിര പ്രമേയം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇന്ന് നോട്ടീസും നല്‍കി. പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും സ്തംഭിച്ചു. ഇതിനിടെ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. കീര്‍ത്തി ആസാദിന്റെ നിലപാടാണ് ചര്‍ച്ചയാവുക.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ വിരോധമില്ലെന്ന് അരുണ്‍ ജെയ്റ്റലി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ താന്‍ തയ്യാറാണ്.
വിഷയം നേരത്തേ പാര്‍ലമെന്റില്‍ ആംആദ്മിപാര്‍ട്ടി അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തീ ആസാദ് തന്നെ ജെയ്റ്റ്‌ലിക്കെതിരേ രംഗത്ത് വന്നു. ഇദ്ദേഹം തെളിവുകളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതിന് പിന്നാലെ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ വിഷയം അന്വേഷിക്കാന്‍ ആപ്പ് പ്രത്യേക സമിതിയെ നിയോഗിക്കുയും ചെയ്തിരുന്നു.
2013 വരെ 13 വര്‍ഷം ഡല്‍ഹി ക്രിക്കറ്റിന്റെ തലപ്പത്തിരുന്ന കാലത്ത് അനേകം സാമ്പത്തിക തട്ടിപ്പ് ജെയ്റ്റ്
ലി നടത്തിയതായിട്ടാണ് ആരോപണം. ഇല്ലാത്ത കമ്പനികളുടെ വിലാസം കാട്ടി കരാറുകള്‍ തട്ടിയെടുത്തെന്നും ഉപകരണങ്ങളുടെ ദിവസ വാടക ഇനത്തിലും പണം തട്ടിയെന്നുമാണ് ആരോപണം. അതേസമയം വീരേന്ദ്രസെവാഗ്, ഗൗതംഗംഭീര്‍, വിരാട് കോഹ്ലിയും ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
Discussion about this post