ഇടുക്കി: ദിവ്യാംഗനനായ മകനോട് ക്രൂരതയുമായി മാതാപിതാക്കൾ. ഇടുക്കിയിലാണ് 18 വയസുകാരനെ കെട്ടിയിട്ട് ക്രൂരത കാണിച്ചത്. തൊടുപുഴ വെളിയാമറ്റത്താണ് സംഭവം. അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറംലോകത്ത് അറിഞ്ഞത്. പിന്നാലെ പഞ്ചായത്ത് അംഗങ്ങളും പോലീസും സ്ഥലത്തെത്തി. വീടിന് പുറത്തെ ഷെഡിൽ ധരിക്കാൻ വസ്ത്രം പോലും നൽകാതെ കെട്ടിയിടുകയായിരുന്നു.
വെളിയാമറ്റം പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമാസക്തനാകുന്നത് കൊണ്ടാണ് കെട്ടിയിട്ടതെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ വിശദീകരണം.












