ഡല്‍ഹി: പ്രധാനമന്ത്രിയായതിന് ശേഷം ഒരു ദിവസം പോലും നരേന്ദ്ര മോദി അവധിയെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഔദ്യോഗികമായി ഓഫീസ് സമയം ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം എല്ലാ സമയത്തും കര്‍മ്മ നിരതനാണ് എന്നായിരുന്നു മറുപടി. മറ്റൊരു ചോദ്യത്തില്‍ മോദിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അദ്ദേഹം സ്വയമാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു മറുപടി.
എന്നാല്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് കൈകാര്യം. ചെയ്യുന്നത്. എന്നാല്‍ വിദേശഭാഷകളില്‍ ട്വീറ്റ് ചെയ്യാന്‍ മോദിയെ സഹായിക്കുന്നതാരണെന്ന് ചോദ്യത്തിന് പി.എം.ഒ മറുപടി നല്‍കിയില്ല. എന്നാല്‍ പി.എം.ഒയ്ക്ക് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സഹായം ഉണ്ടെന്നും ഓഫീസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്താണെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലെന്നായിരുന്നു മറുപടി. അടുക്കളയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് അദ്ദേഹം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്നല്ല, സ്വന്തം അക്കൗണ്ടില്‍ നിന്നാണ് എടുക്കുന്നത്.
ഭരണഘടന വായിച്ചിട്ടുണ്ടോ, അദ്ദേഹം ഭരണഘടനയ്ക്ക വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ആരാണ് അത് തിരുത്തുക, അദ്ദേഹത്തിന് ഹാന്‍ഡ് ബുക്ക് ഉണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക ഇതൊക്കെ ഊഹിക്കാവുന്ന കാര്യങ്ങളാണ് എന്നായിരുന്നു മറുപടി.
പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന ഔദ്യോഗിക പദവി മാറ്റി പ്രൈം സെര്വെന്റെ് ഓഫ് ഇന്ത്യ എന്ന് മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
Discussion about this post