കേരളീയർക്കിടയിൽ സാധാരണയായി കാണപ്പെടുന്ന ജീവിത ശൈലീ രോഗമാണ് പ്രമേഹം അഥവാ ഷുഗർ. നമ്മുടെ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാമാണ് ഇതിന് കാരണമാകുന്നത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. പ്രമേഹം ബാധിച്ചാൽ ക്രമേണ മറ്റ് രോഗങ്ങളും നമ്മെ ബാധിക്കും. അതിനാൽ വളരെ ഗൗരവത്തോടെയാണ് നാം പ്രമേഹത്തെ ഇന്ന് കാണുന്നത്.
ചിട്ടയായ ഭക്ഷണ രീതി, വ്യായാമം, മരുന്ന് എന്നിവ കൊണ്ട് നമുക്ക് പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താം. മധുരം പൂർണമായി ഒഴിവാക്കുകയാണ് ഭക്ഷണകാര്യത്തിൽ പ്രധാനം. അതായത് പഞ്ചസാര പൂർണമായും ഒഴിവാക്കുക. എന്നാൽ ഭക്ഷണത്തിൽ നിന്നും പഞ്ചാസാരയെ പൂർണമായി ഒഴിവാക്കി അതിന് ബദലായി തേൻ ഉപയോഗിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. തേൻ കഴിക്കുന്നത് ഗുണമാണെന്ന ധാരണയിലാണ് പലരും മധുരത്തിനായി ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഗുണത്തേക്കാളേറെ ഇത് ദോഷം ചെയ്യും.
പോഷക സമ്പുഷ്ടമാണ് എങ്കിലും പ്രമേഹ രോഗികൾ ഷുഗർ കഴിക്കുന്നത് അത്ര നല്ലത് അല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം ഇതിൽ പഞ്ചസാരയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. ഒരു ടീസ് സ്പൂണിൽ 64 കിലോ കലോറിയാണ് ഉള്ളത് എന്നാണ് പറയുന്നത്. ഇതേ സ്ഥാനത്ത് പഞ്ചസാരയിൽ ആകട്ടെ 48 കിലോ കലോറിയാണ് ഉള്ളത്.
ഇതിന് പുറമേ കാർബോയുടെ അളവും തേനിൽ കൂടുതലാണ്. അതിനാൽ തേൻ ഉപയോഗിക്കുമ്പോൾ പ്രമേഹ രോഗികളിൽ ഇതിന് അമിത വണ്ണത്തിനും ഭാരം കൂടാനും കാരണം ആകുന്നു. ഇതിന്റെ അനന്തര ഫലമായി മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. അമിത വണ്ണമുള്ളവരും തേൻ ഉപയോഗിക്കുന്നത് നല്ലതല്ല.












