ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ പ്രമുഖരുള്‍പ്പെടെ പലരും സഹായവുമായെത്തി. പക്ഷേ അവരില്‍ നിന്ന് വ്യത്യസ്തനാണ് കര്‍ണ്ണാടകയിലെ ബല്‍ഗാം സ്വദേശിയായ ലക്ഷ്മണ്‍ രുക്മാനെ എന്ന കര്‍ഷകന്‍.
കാര്‍ഷിക ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ലക്ഷ്മണ്‍ ചെന്നൈയില്‍ ദുരിതത്തിലായലരെ സഹായിക്കാന്‍ ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കിയത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിയാണ് ലക്ഷ്മണ്‍ സംഭാവന നല്‍കിയത്.
ഇക്കാര്യങ്ങളറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കിലൂടെ ലക്ഷമണെക്കുറിച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഓള്‍ എബൗട്ട് ബെല്‍ഗാം എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഇദ്ദേഹത്തിന്റെ പര്വൃത്തി പുറം ലോകത്തെത്തിച്ചത്.
ഇതിന് മുന്‍പും ലക്ഷ്മണ്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. നേപ്പാള്‍ ദുരിത ബാധിതര്‍ക്കും ഇദ്ദേഹം 5000 രൂപ സംഭാവന ചെയ്തിരുന്നു. നാട്ടിലും സഹായങ്ങള്‍ ചെയ്യാറുണ്ട് ലക്ഷ്മണ്‍. വീടിനടുത്തുള്ള സ്‌കൂളിന്റെ മതില്‍ കെട്ടാന്‍ 78000 രൂപയാണ് കൊടുത്തത്. കൂടാതെ എല്ലാ വര്‍ഷവും പത്താം ക്ലാസില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടിയ്ക്ക് 1500 രൂപ സമ്മാനം കൊടുക്കുന്നുണ്ട്.
ലക്ഷ്മണ്‍ ഒറ്റയ്ക്കാണ് താമസം. രണ്ട് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചു. മക്കളില്ല. സ്വന്തമായി 3 ഏക്കര്‍ സ്ഥലമുണ്ട്. ഇത്തവണ വരള്‍ച്ചയില്‍ കൃഷി പൂര്‍ണ്ണമായും നശിച്ചെങ്കിലും അയല്‍ സംസ്ഥാനക്കാര്‍ പ്രളയത്തിലായപ്പോള്‍ ലക്ഷ്മണന് സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post